SPONSORED

Events @ Thrissur

THRISSUR SHOPPING

More Shopping Offers >>

THRISSUR SERVICES

More Living Options >>

Wednesday, November 4, 2020

പബ്ലിക് സർവീസ് കമ്മിഷൻ 61 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു


പബ്ലിക് സർവീസ് കമ്മിഷൻ 61 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിച്ചു. നാഷണൽ സേവിംഗ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ റിസർച്ച് ഓഫീസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി, ചലച്ചിത്ര വികസന കോർപറേഷനിൽ മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രോണിക്‌സ്), സഹകരണ എപ്പെക്‌സ് സൊസൈറ്റികളിൽ ജൂനിയർ ക്ലാർക്ക്, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രീറ്റ്‌മെന്റ് ഓർഗനൈസർ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് ഗ്രേഡ്– 2, പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോയിൽ ഫിംഗർ പ്രിന്റ് സെർചർ, സിവിൽ സപ്ലൈസ്‌ കോർപറേഷനിൽ ജൂനിയർ മാനേജർ, ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ്‌ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റീൽ ഇൻഡസ്ട്രീസ്‌ കേരള ലിമിറ്റഡിൽ പ്യൂൺ, കെ.ടി.ഡി.സി.യിൽസ്റ്റെനോഗ്രാഫർ, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ റിസപ്ഷനിസ്റ്റ്, മുനിസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ ഗ്രേഡ്– 2 (എച്ച്.ഡി.വി), മലബാർ സിമന്റ്‌സിൽ അസിസ്റ്റന്റ് ടെസ്റ്റർ കംഗേജർ, ട്രാക്കോകേബിൾ കമ്പനിയിൽ ഫാർമസിസ്റ്റ് കം ഡ്രസർ ഗ്രേഡ്– 3, ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ്– 3 തുടങ്ങി 61 തസ്തികകളിൽ പി.എസ്‌.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 26 തസ്തികകളിൽ ജനറൽ റിക്രൂട്‌മെന്റ്. ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ്‌ബോർഡിൽകോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഹൗസ്‌ഫെഡിൽ ജൂനിയർ ക്ലാർക്ക് എന്നിവയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ലീഗൽ മെട്രോളജിയിൽ സീനിയർ ഇൻസ്‌പെക്ടർ തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്‌പെഷൽ റിക്രൂട്ട്മെന്റ്. വിദ്യാഭ്യാസ വകുപ്പിൽ 102 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്‌നിഷ്യൻ ഗ്രേഡ്– 2, എക്‌സൈസ് വകുപ്പിൽ ഡ്രൈവർ തുടങ്ങി 32 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻ.സി.എ നിയമനം.അസാധാരണ ഗസറ്റ് തീയതി ഒക്ടോബർ 30.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 2 കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in



No comments:

മലയാളത്തിൽ വായിക്കുക Translate

Copyright 2013 THRISSURNOW.COM email: thrissurnow@gmail.com
About us|Contact us|Advertise here|Work with us|Submit Information