SPONSORED

Events @ Thrissur

THRISSUR SHOPPING

More Shopping Offers >>

THRISSUR SERVICES

More Living Options >>

Sunday, December 6, 2020

Kerala Agricultural University ICAR Ranking 2019-2020 കേരള കാർഷിക സർവകലാശാല 19ാം സ്ഥാനത്തെത്തി

 

2019ലെ കാർഷിക സർവകലാശാലകളുടെ ദേശീയ റാങ്കിങ്ങിൽ കേരള കാർഷിക സർവകലാശാല 19ാം സ്ഥാനത്തെത്തി. നേരത്തേ 34ാം സ്ഥാനത്തായിരുന്നു. യൂനിവേഴ്സിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച് (ഐ.സി.എ.ആർ) രൂപവത്​കരിച്ച കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ദേശീയ റാങ്കിങ്​ പ്രസിദ്ധപ്പെടുത്തുന്നത്. യൂനിവേഴ്സിറ്റികളിൽ നിന്നും നിർദിഷ്‌ട മൂല്യനിർണയ ഘടനയിൽ സമർപ്പിച്ച വിദ്യാഭ്യാസ, ഗവേഷണ, വിജ്ഞാന വ്യാപന മേഖലയിലെ ഗുണനിലവാരമാണ് വിലയിരുത്തലിന് അടിസ്ഥാനം. ദേശീയതലത്തിൽ നേട്ടം സാധ്യമാക്കുന്നതിന് പ്രവർത്തിച്ച ഫാക്കൽറ്റി, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവരെ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു അഭിനന്ദിച്ചു.

Tags: Kerala Agricultural University ICAR Ranking 2019-2020





No comments:

മലയാളത്തിൽ വായിക്കുക Translate

Copyright 2013 thrissurnow.com email: thrissurnow@gmail.com
About us|Contact us|Advertise here|Work with us|Submit Information